KeralaNEWS

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.കുറ്റിപ്പുറം പാഴൂര്‍ സ്വദേശി റാഫി – റഫീല ദമ്ബതികളടെ മകള്‍ റിശ ഫാത്വിമയാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് കുഞ്ഞിന് കഞ്ഞി കൊടുക്കുന്നതിനിടെയാണ് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്.

Signature-ad

ഉടന്‍ തന്നെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സിയ്ക്കായി വളാഞ്ചേരിയിലെ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: