IndiaNEWS

ഭിക്ഷാടനമാണ് തൊഴിൽ, പക്ഷേ താമസം കോടിയിലേറെ വിലയുള്ള  ഫ്ലാറ്റില്‍, ഏഴരക്കോടി ആസ്തിയുള്ള  ഭാരത് ജെയിനിന്റെ ജീവിതം ആരെയും അമ്പരപ്പിക്കും

   മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്ന 54-കാരന് ഏഴരക്കോടിയാണ് ആസ്തി. ഞായറാഴ്ചകളില്‍ പോലും അവധില്ലാതെ, രാവിലെമുതല്‍ രാത്രിവരെ ദിവസവും പത്തുമുതല്‍ 12 മണിക്കൂര്‍വരെ ഭിക്ഷാടനം നടത്തി ജീവിക്കുന്ന ഭാരത് ജെയിന്‍ എന്ന വ്യക്തി ഭാര്യയ്ക്കും രണ്ടു മക്കൾക്കും സഹോദരനും അച്ഛനുമൊപ്പമാണ് താമസം.

ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലാണ് ഭാരത് ജെയിനും കുടുംബവും താമസിക്കുന്നത്. ഒരു മാസം ഇദ്ദേഹത്തിന് ഭിക്ഷാടനത്തിലൂടെ 60,000 മുതല്‍ 75,000 രൂപ വരെയാണ് വരുമാനം ലഭിക്കുന്നത്. കൂടാതെ താനെയില്‍ വാങ്ങിയ രണ്ട് കടകളുടെ വാടകയായി മാസം 30,000 രൂപ വേറെയും ലഭിക്കുന്നുണ്ട്.

Back to top button
error: