ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബി.ജെ.പിയില്‍ ചേര്‍ന്നു.
അദ്ദേഹത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് ഗജേന്ദ്ര സിങ് രാജുഖേഡി, മുന്‍ എം.എല്‍.എമാരായ സഞ്ജയ് ശുക്ല, അര്ജുന് പാലിയ, വിശാല്‍ പട്ടേല്‍ എന്നിവരും ബി.ജെ.പിയില്‍ ചേര്‍ന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് വി.ഡി. ശര്‍മ്മ, മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എന്നിവരുടെ സാന്നിധ്യത്തിലാണ് പച്ചൗരി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്.
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണു പച്ചൗരി. കേന്ദ്ര പ്രതിരോധ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാല് തവണ രാജ്യസഭാ അംഗവുമായിരുന്നു.
മധ്യപ്രദേശ് പി.സി.സി. പ്രസിഡന്റ് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്