KeralaNEWS

സ്വകാര്യ ബസ് ഉടമയെ വധിക്കാൻ ശ്രമം:രണ്ടുപേര്‍ അറസ്റ്റില്‍

ആലപ്പുഴ:മണ്ണഞ്ചേരി – കടപ്പുറം റൂട്ടില്‍ സർവീസ് നടത്തുന്ന ഹുബ്ബു റസൂല്‍ ബസ്സിന്റെ ഉടമയെ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വധിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍.
ബസ്സുടമയായ സനല്‍ സലീമിനെയാണ് സംഘം ആക്രമിച്ചത്.കേസിലെ മറ്റ് രണ്ടുപ്രതികള്‍ ഒളിവിലാണ്.

ആലപ്പുഴ ജില്ലാക്കോടതി വാർഡ് തറയില്‍ പറമ്ബില്‍ ഹരികൃഷ്ണൻ (26), ബീച്ച്‌ വാർഡ് നെടുംപറമ്ബില്‍ ഷിജു (ഉണ്ണി 26) എന്നിവരാണ് അറസ്റ്റിലായത്.

 

Signature-ad

കഴിഞ്ഞ 16-ന് തമ്ബകച്ചുവട് ജംഗ്ഷന് കിഴക്കുഭാഗത്തെ റോഡിലായിരുന്നു ആക്രമണം. തമ്ബകച്ചുവട് സ്വദേശിയും മണ്ണഞ്ചേരി – കടപ്പുറം റൂട്ടില്‍ സർവീസ് നടത്തുന്ന ഹുബ്ബു റസൂല്‍ ബസ്സിന്റെ ഉടമയുമായ സനല്‍ സലീമിനെ (40) യാണ് സംഘം ആക്രമിച്ചത്.

 

മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോടു കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ബസ് സർവീസ് പൂർത്തിയാക്കിയശേഷം സനല്‍ തമ്ബകച്ചുവട്ടില്‍നിന്നു വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്ബോള്‍ കാറില്‍ പിന്തുടർന്ന സംഘം സ്കൂട്ടറില്‍ കാറിടിപ്പിച്ച്‌ വീഴ്ത്തിയശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു.

Back to top button
error: