KeralaNEWS

വിദ്യാര്‍ത്ഥികളുടെ മരണം; കെഎസ്ആർടിസി ഡ്രൈവറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

കൊല്ലം: ബസ് ഇടിച്ച്‌ ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്‌ആർടിസി ഡ്രൈവറെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു.

ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്‍‌.ബിനുവിനെയാണ് കോര്‍പറേഷന്‍ പിരുച്ചുവിട്ടത്.

Signature-ad

കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ എംസി റോഡില്‍ കുരിയോട് നെട്ടേത്തറയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പൂനലൂർ തൊളിക്കോട് തലയാംകുളം വിഘ്നേശ്വത്തില്‍ ‍ അജയകുമാറിന്റെയും ബിന്ദുവിന്റെയും മകള്‍ ശിഖ (20), പുനലൂർ കക്കോട് അഭിനഞ്ജനത്തില്‍ രഞ്ജിത്ത് ആർ.നായരുടെയും ലക്ഷ്മിയുടെയും മകൻ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തിനൊടുവിലാണ് തീരുമാനം ഉണ്ടായത്. കെഎസ്‌ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.

Back to top button
error: