KeralaNEWS

റോഡ് പണിക്കിടെ ജെസിബി വെട്ടിത്തിരിച്ചു; റാന്നിയിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

റാന്നി: റോഡ് പണിക്കിടെ വെട്ടിത്തിരിച്ച ജെസിബി തട്ടി  ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.
വലിയകാവ്‌ കോയിതോട്ടത്  ഷിബുവിന്റെ മകൻ പ്രെസ്സ്ലി (21) ആണ് മരിച്ചത്.
ചെട്ടിമുക്ക് –   വലിയകാവ് റൂട്ടിൽ കടപുഴയിലാണ്  സംഭവം.
റോഡ് പണിക്ക് ഇടയിൽ ജെസിബിയുടെ ബക്കറ്റ് തട്ടിയാണ് അപകടം.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം.സംഭവത്തിൽ നാട്ടുകാർ ജെസിബി ഡ്രൈവറെ കയ്യേറ്റം ചെയ്തു.ഇയാൾ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Back to top button
error: