IndiaNEWS

കർണാടകയിൽ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണം

ബെംഗളൂരു: ഒറ്റ ദിവസം ആക്രമണത്തിന് ഇരയായത് മൂന്ന് വന്ദേഭാരത് ട്രെയിനുകള്‍. ബെംഗളൂരു-ധാർവാഡ്, ധാർവാഡ്-ബെംഗളൂരു, മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെയാണ്  കല്ലേറുണ്ടായത്.

കല്ലേറില്‍ കോച്ചുകളുടെ ഗ്ലാസുകള്‍ തകർന്നു. അതേസമയം, സംഭവത്തില്‍ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

ബെംഗളൂരുവില്‍ നിന്ന് ധാർവാഡിലേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് നേരെ രാവിലെ 6.15നു ബെംഗളൂരു ചിക്കബാനവാര സ്റ്റേഷന് സമീപത്ത് നിന്നാണ് കല്ലേറുണ്ടായത്. സി6 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. ധാർവാഡില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന വന്ദേഭാരതിന് നേരെ വൈകിട്ട് 3.30നു ഹാവേരിക്ക് സമീപം ഹരിഹറിലായിരുന്നു രണ്ടാമത്തെ കല്ലേറുണ്ടായത്. സി5 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. മൈസൂരു-ചെന്നൈ വന്ദേഭാരതിന് നേരെ കർണാടക, ആന്ധ്ര അതിർത്തിയായ കുപ്പത്ത് വച്ച്‌ വൈകിട്ട് 4.30നാണ് കല്ലേറുണ്ടായത്. സി4 കോച്ചിന്റെ ഗ്ലാസ് തകർന്നു.

Back to top button
error: