തന്റെയും മകന്റെയും സമ്മതത്തോടെയാണ് മൃതദേഹം മോർച്ചറിയില്‍ നിന്നും എടുത്തുകൊണ്ട് പോയതെന്നും രാമകൃഷ്ണൻ പറഞ്ഞു.
സർക്കാർ നല്ല രീതിയില്‍ ഇടപെട്ടിട്ടുണ്ടെന്നും തുടർ പ്രതിഷേധങ്ങള്‍ക്കില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. അതുകൊണ്ട് വലിയ ആശ്വാസമുണ്ടെന്നും ഇന്ദിരയുടെ കുടുംബം പറയുന്നു.
അതേസമയം, ഇന്ദിരയുടെ മൃതദേഹത്തോട് യുഡിഎഫുകാര്‍ അനാദരവ് കാട്ടിയെന്ന് സഹോദരന്‍ സുരേഷ് പറഞ്ഞു.പ്രതിഷേധം രാഷ്ട്രീയ സമരമാക്കിയതിനോട് എതിര്‍പ്പുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വാസമുണ്ടെന്നും സുരേഷ് പറഞ്ഞു.
മന്ത്രിമാരും ഉദ്യോഗസ്ഥരും നേരിട്ട് വന്നാണ് ഉറപ്പുകള്‍ നല്‍കിയത്. ഇന്നലെ നടന്നത് ജനങ്ങളുടെ പ്രതിഷേധമാണെന്നാണ് കരുതിയത്.അത് രാഷ്ട്രീയ സമരമാക്കിയതിനോട് എതിര്‍പ്പുണ്ട്.ഇനി പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ ഇല്ലെന്നും അദ്ദേഹം വ്യക്താക്കി.
ഇന്നലെ രാവിലെയായിരുന്നു കൃഷിയിടത്തില്‍ വെച്ച് ഇന്ദിരയെ കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.