KeralaNEWS

2019 സെപ്റ്റംബർ 1 ന് ശേഷം ലൈസൻസ് എടുത്തവരും  പുതുക്കുന്നവരും ഇതറിഞ്ഞിരിക്കണം

2019 സെപ്റ്റമ്പർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും : –
20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിൻ്റെ കാലാവധി.
  50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു.
ഹെവി ലൈസൻസ് (Trans) – 3 വർഷം ആയിരുന്നു കാലാവധി.
പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു.
ഹസാർഡസ് ലൈസൻസ്  3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു.
2019 സെപ്റ്റമ്പർ 1 ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും : –
▫️30 വയസിനുള്ളിൽ എടുത്താൽ – 40 വയസു വരെ കാലാവധി .
▫️30 നും 50 നും ഇടയിൽ പ്രായമായവർക്ക് -10 വർഷത്തേക്ക്.
▫️50 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക്  60 വയസു വരെ.
▫️ 55 വയസിനു മുകളിൽ  5 വർഷം വീതം.
▫️ഹെവി ലൈസൻസ് (Trans) കാലാവധി 5 വർഷം.
പിന്നീട് ഓരോ 5 വർഷവും പുതുക്കണം.
▫️ ഹസാർഡസ് ലൈസൻസ് കാലാവധി 3 വർഷം.കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുതായി എൻഡോർസ് ചെയ്യണം.
എല്ലാവരും അവരവരുടെ ലൈസൻസ് കാലാവധി  പരിശോധിക്കുമല്ലോ?
കടപ്പാട്
#mvd kerala

Back to top button
error: