KeralaNEWS

കുഴല്‍കിണര്‍ കുഴിക്കുന്നതിനിടെ ലോറി കത്തിനശിച്ചു; ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു

കണ്ണൂര്‍: ശ്രീകണ്ഠപുരത്തിനടുത്ത് കുഴല്‍കിണര്‍ കുഴിക്കുന്നതിനിടെ ലോറി കത്തിനശിച്ചു. തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ മുത്തുവും സഹായിയും ഓടിരക്ഷപ്പെട്ടു.

ചെമ്ബന്തൊട്ടി-നടുവില്‍ റോഡില്‍ പള്ളിത്തട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം. നിടിയേങ്ങയില്‍ കുഴല്‍കിണറിന്റെ പണിക്കിടെയാണ് ലോറി തീപിടിച്ചു പൂര്‍ണമായും കത്തിയത്.

കമ്ബല്ലൂരിലെ എം.വി.ജെ. ബോര്‍വെല്‍സ് ഉടമ സോജന് വേണ്ടി കരാറടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന ലോറിയാണിത്.
ലോറിയില്‍ ഉണ്ടായിരുന്ന പുതിയ കംപ്രസര്‍ ഉള്‍പ്പെടെയാണു തീപിടിത്തത്തില്‍ നശിച്ചത്.

Signature-ad

തളിപ്പറമ്ബ് അഗ്നിരക്ഷാനിലയത്തില്‍നിന്ന് എത്തിയ രണ്ടു യൂണിറ്റ് ചേര്‍ന്ന് തീയണച്ചത്.

Back to top button
error: