IndiaNEWS

സ്പാനിഷ് യുവതിയോട് കാട്ടിയത് സമാനകളില്ലാത്ത ക്രൂരത; രാജ്യത്തിന് തന്നെ നാണക്കേട്

റാഞ്ചി : സ്പാനിഷ് വിനോദസഞ്ചാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത ജാർഖണ്ഡ് പോലീസ് ബാക്കി നാല് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

ഏഴ് പേർ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് പിതാംബർ സിംഗ് ഖേർവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മറ്റ് നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചില്‍ നടക്കുന്നു. അവരെ ഉടൻ പിടികൂടും. യുവതിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കൂട്ട ബലാത്സംഗം സ്ഥിരീകരിച്ചതായും ഖേർവാർ പറഞ്ഞു. കൂടാതെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യം പിന്നീട് അറിയിക്കുമെന്നും എസ്പി കൂട്ടിച്ചേർത്തു.

Signature-ad

സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 300 കിലോമീറ്റർ അകലെ ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിലാണ് സ്പെയിനില്‍ നിന്നുള്ള യുവതിയെ വെള്ളിയാഴ്ച കൂട്ടബലാത്സംഗം ചെയ്തത്. ഭർത്താവിനൊപ്പം ടെൻ്റില്‍ രാത്രി ചെലവഴിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതികള്‍ ഇരുവരെയും ആക്രമിച്ചത്.

സമീപത്ത് ഹോട്ടലുകള്‍ കാണാത്തതിനാലാണ് സൈറ്റിന് സമീപം ക്യാമ്ബ് ചെയ്തതെന്ന് ദമ്ബതികള്‍ പറയുന്നു. അവർ തന്നെ ബലാത്സംഗം ചെയ്തു, ചിലർ നോക്കിനില്‍ക്കെ അവർ എല്ലാവരും ദയവില്ലാതെ തന്നെ ഉപദ്രവിച്ചെന്നും, ഏകദേശം രണ്ട് മണിക്കൂറോളം തന്നെ പീഡിപ്പിച്ചെന്നു യുവതി വീഡിയോയില്‍ പറയുന്നു. ദമ്ബതികള്‍ അവരുടെ സംയുക്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് 63 രാജ്യങ്ങളിലൂടെ ഒന്നര ലക്ഷത്തോളം കിലോമീറ്ററുകള്‍ ബൈക്കില്‍ പര്യടനം നടത്തിയവരാണ് ദമ്ബതികളായ സ്പാനിഷ് വിനോദസഞ്ചാരികള്‍.ഇവര്‍ക്ക് ഇന്ത്യയിൽ  വച്ചാണ് ദാരുണമായ അനുഭമുണ്ടായത്. വ്‌ളോഗര്‍ കൂടിയായ സ്പാനിഷ് യുവതിയെ ഏഴ് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ്  ഇവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഏഴ് പേര്‍ ചേര്‍ന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി പ്രതികരിച്ചിരുന്നു. ഇതില്‍ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

യുവതിയുടെ പങ്കാളിയെയും സംഘം ചേര്‍ന്ന് ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചിരുന്നു. ഇരുവരുടേയും സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. യൂട്യൂബില്‍ 2 ലക്ഷം ഫോളോവേഴ്‌സുള്ള വ്‌ളോഗര്‍മാരാണ് ഇവര്‍. അഞ്ച് വര്‍ഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് ഇവർ  ഇന്ത്യയിലെത്തിയത്. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.സംഭവത്തിൽ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Back to top button
error: