NEWSWorld

കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന വേദി; ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി

ലണ്ടൻ:  ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ ആറ്റുകാൽ പൊങ്കാല  ഭക്തിസാന്ദ്രമായി.
കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന വേദിയാണ് ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തില്‍ നടത്തുന്ന ആറ്റുകാല്‍ പൊങ്കാല. ലണ്ടനില്‍ നടന്ന പതിനേഴാമത് ആറ്റുകാല്‍ പൊങ്കാലയായിരുന്നു ഇക്കുറി നടന്നത്.

രാവിലെ ഒമ്പതരക്ക് ശ്രീ മുരുകൻ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തിലാണ് പൂജാദികർമ്മങ്ങൾ ആരംഭിച്ചത്.
ബ്രിട്ടിഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക് ചെയർപേഴ്സണും മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് കാലങ്ങളായി നേതൃത്വം നൽകുന്നത്.
ഈസ്റ്റ്ഹാം പാർലമെന്‍റ് അംഗം സർ സ്റ്റീഫൻ ടിംസ്, ന്യൂഹാം ബോറോ കൗൺസിൽ അധ്യക്ഷ റോഹിനാ റെഹ്മാൻ, ന്യൂഹാം കൗൺസിൽ മുൻ ചെയർ ലാക്മിനി ഷാ അടക്കമുള്ളവർ പങ്കെടുത്തു.
കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദി എന്ന നിലയിൽ ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

സ്ഥലപരിമിതി കണക്കിലെടുത്ത് പഞ്ച നൈവേദ്യങ്ങൾ ഒറ്റ പാത്രത്തിലാണ് പാകം ചെയ്തത്. നൈവേദ്യം തയ്യാറായ ശേഷം ഭക്ത ജനങ്ങൾക്ക് വിളമ്പി നൽകി.  സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

Back to top button
error: