IndiaNEWS

വേദാന്തക്ക് തിരിച്ചടി: തൂത്തുക്കുടിയിലെ യൂണിറ്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു

ന്യൂഡൽഹി: വേദാന്ത ലിമിറ്റഡിന്റെ തൂത്തുക്കുടിയിലെ ചെമ്ബ് സംസ്കരണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള മദ്രാസ് ഹൈകോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു.

തൂത്തുക്കുടി മേഖലയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കിയ വേദാന്ത ഗ്രൂപ്പിനു കീഴിലുള്ള സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് കമ്ബനി പൂട്ടി സീല്‍ ചെയ്തത്, ഈ തീരുമാനം മദ്രാസ് ഹൈകോടതി ശരിവെച്ചിരുന്നു. അതിനെ ചോദ്യം ചെയ്താണ് കമ്ബനി സുപ്രിം കോടതിയെ സമീപിച്ചത്.

Signature-ad

ആവർത്തിച്ചുള്ള ഗുരുതരമായ നിയമ ലംഘനങ്ങളാണ് കമ്ബനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കമ്ബനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നല്‍കാനാകില്ലന്നും സുപ്രിം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

1999 മുതല്‍ ജനങ്ങള്‍ കമ്പനിക്കെതിരെ സമരം തുടങ്ങിയിരുന്നു. തുടക്കത്തില്‍ സമരത്തെ കമ്ബനിയും സർക്കാരും അവഗണിച്ചിരുന്നു. എന്നാല്‍ സംഘടിത സമരം തുടങ്ങിയതിന്റെ നൂറാം ദിനമായ 2018 മേയ് 22ന് നടന്ന ജനകീയ കലക്ടറേറ്റ് മാർച്ച്‌ പൊലീസ് വെടിവെപ്പിലാണ് കലാശിച്ചത്. 13 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ മെയ് 24നാണ് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് കമ്ബനി പൂട്ടി മുദ്രവെച്ചത്.

Back to top button
error: