ആത്മാവിനെ തൊട്ടറിയൂ, സ്‌നേഹവും അനുഭൂതിയും അനുഭവിക്കൂ
വെളിച്ചം
ആ ആലയില്‍ ഒരു താഴും താക്കോലും ചുററികയും ഉണ്ടായിരുന്നു. ഒരു ദിവസം ചുറ്റിക താക്കോലിനോട് ചോദിച്ചു:
“നീ എങ്ങിനെയാണ് ഇത്രനിസ്സാരമായി പൂട്ടുകള്‍ തുറക്കുന്നത്? നിന്നേക്കാള്‍ ശക്തിയുണ്ടെങ്കിലും എനിക്കതിന് കഴിയുന്നില്ലല്ലോ?”
അപ്പോള്‍ താക്കോല്‍ പറഞ്ഞു:
“നീ ശക്തിയില്‍ അടിക്കുന്നമ്പോള്‍ അത് തകരുകയാണ് ചെയ്യുന്നത്,. എന്നാല്‍ ഞാന്‍ അവരെ വേദനിപ്പിക്കാതെ അവരുടെ ഹൃദയത്തിലേക്ക് കടന്നുചെല്ലുകയാണ് ചെയ്യുന്നത്. അപ്പോള്‍ അവ തനിയെ തുറക്കും…”
നമുക്ക് ചുറ്റുമുളളവരെ രണ്ടുവിധത്തില്‍ കീഴ്‌പെടുത്താം. അക്രമത്തിലൂടെയും ആര്‍ദ്രതയിലൂടെയും. അക്രമത്തിലൂടെ കൈവശമാക്കിയവക്കൊന്നും മനോഹാരിത ഉണ്ടാകില്ല. അറിഞ്ഞും അനുഭവിച്ചും സ്വന്തമാക്കുമ്പോള്‍ അതില്‍ അനുഭൂതിയും ബഹുമാനവും സ്‌നേഹവും ഉണ്ടാകും.
അധികാരത്തിലൂടെ തങ്ങളുടെ ചൊല്‍പടിക്കുനിര്‍ത്തുന്ന ഒരാളും ആരുടേയും ഹൃദയത്തില്‍ ഇടംപിടിക്കില്ല. ഹൃദയത്തിന്റെ വാതിലുകള്‍ തുറന്ന് അകത്ത് പ്രവേശിക്കുന്നവര്‍ക്ക് മാത്രമാണ് ഒരാളുടെ ആത്മാവിനെ തൊട്ടറിയാന്‍ കഴിയുക.
നമുക്ക് ആത്മാവിനെ തൊട്ടറിയാന്‍ ശീലിക്കാം.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ