KeralaNEWS

കോഴിക്കോട് എൻ.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു

കോഴിക്കോട് എൻ.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്.

പൂർവ വിദ്യാർഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം.

Signature-ad

അധ്യാപനെ ആക്രമിച്ച വിനോദിനെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Back to top button
error: