KeralaNEWS

കേരളം ഭരിക്കുന്നത് ഏതു പ്രതിസന്ധിയിലും ജനങ്ങളെ കൈവെടിയാത്ത സര്‍ക്കാര്‍: മന്ത്രി കെ രാജന്‍

മട്ടന്നൂർ: കടുത്ത പ്രതിസന്ധിയിലും കേരളത്തെ കൈവെടിയാത്ത സര്‍ക്കാരാണ് ഭരണത്തിലുള്ളതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍.

പ്രകൃതി ദുരന്തങ്ങളും മഹാമാരികളും കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോഴും വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞിട്ടില്ല,ജനങ്ങളെ ചേർത്തുപിടിച്ചു.ഗംഗാനദിയിലെ പോലെ ഇവിടുത്തെ നദികളിൽ ശവം ഒഴുകിനടന്നില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്ബത്തികമായി ത്തെരുക്കാന്‍ നോക്കുന്നു. എന്നാല്‍ കേരളം ലക്ഷ്യം വച്ച വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.

 

Signature-ad

മട്ടന്നൂരിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന മട്ടന്നൂര്‍ റവന്യൂ ടവറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Back to top button
error: