കോഴിക്കോട്: ഫാംഹൗസിലെ കിണറ്റില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു.മലപ്പുറം കാളികാവ് സ്വദേശി റഷീദിൻ്റെ മകൻ മുഹമ്മദ് ഐജിൻ (3) ആണ് മരിച്ചത്.
ഓമശ്ശേരിയില്‍ ആയിരുന്നു സംഭവം.വെള്ളിയാഴ്ച കുടുംബസംഗമത്തിനായി കുട്ടി മാതാപിതാക്കളോടൊപ്പം ഫാംഹൗസിലെത്തിയെന്നാണ് റിപ്പോർട്ടുകള്‍. ഫാം ഹൗസിന് പുറത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം.
രക്ഷപ്പെടുത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചു