KeralaNEWS

രോഗിയുമായി പോയ ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ചു; ടയർ കൊണ്ട് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്ക്

തിരുവനന്തപുരം: പള്ളിപ്പുറത്ത് രോഗിയുമായി പോയ ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച്‌ അപകടം. ഊരി പോയ ടയർ കൊണ്ട് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വന്ന ആംബുലൻസിൻ്റെ ടയറാണ് ഊരി തെറിച്ചത്.ഊരിത്തെറിച്ച ടയർ അപ്പോൾ അതുവഴി കടന്നു പോയ സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് ചെന്നടിക്കുകയായിരുന്നു.

Signature-ad

ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ യാത്രികൻ സ്കൂട്ടറടക്കം ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഇയാളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: