ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനു നേട്ടം: കോൺഗ്രസിൻ്റെ പല സീറ്റുകളും പിടിച്ചെടുത്തു
ഉപതിരഞ്ഞെടുപ്പ് നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ എൽഡിഫും യുഡിഎഫും 10 സീറ്റുകൾ വീതം നേടി. മൂന്നിടത്ത് ബിജെപി വിജയിച്ചു. നേരത്തെ നാല് സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫ് അഞ്ച് സീറ്റുകള്‍ അധികമായി നേടി. 14 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന്റെ നില പത്തായി ചുരുങ്ങി.
75.1 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 10,974 പുരുഷന്മാരും 13,442 സ്ത്രീകളും ഉൾപ്പെടെ ആകെ 24,416 പേരാണ് വോട്ട് ചെയ്തത്.
പത്ത് ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനമൊട്ടാകെ 88 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
തിരുവനന്തപുരം കോര്‍പ്പറേഷൻ: വെള്ളാര്‍- പുനത്തുറ ബൈജു (സിപിഐ)
തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്: ഒ ശ്രീജല (സിപിഎം)
പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്: കോവില്‍വിള- രജനി (ബിജെപി)
പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് :അടയമണ്‍- ആര്‍ച്ച രാജേന്ദ്രന്‍ (സിപിഎം)
കൊല്ലം – ചടയമംഗലം ഗ്രാമപഞ്ചായത്ത്: കുരിയോട് – പി.എസ് സുനില്‍കുമാര്‍ (സിപിഐ)
പത്തനംതിട്ട- നാരങ്ങാനം ഗ്രാമപഞ്ചായത്ത്: നാരങ്ങാനം വാർഡ് എം.ആർ.രമേഷ് കുമാർ (യുഡിഎഫ്)
ആലപ്പുഴ – വെളിയനാട് ഗ്രാമപഞ്ചായത്ത്: കിടങ്ങറ ബസാര്‍ തെക്ക്- സുഭാഷ് പറമ്പിശേരി (ബി.ജെ പി)
ഇടുക്കി – മൂന്നാര്‍ ഗ്രാമപഞ്ചായത്ത്: നടയാർ- ലക്ഷ്മി (കോണ്‍ഗ്രസ്).
മൂന്നാര്‍ ഗ്രാമപഞ്ചായത്ത്- മുതലക്കട നടരാജൻ (കോണ്‍ഗ്രസ്)
എറണാകുളം- എടവനക്കാട് ഗ്രാമപഞ്ചായത്ത്: നേതാജി- ശാന്തി മുരളി (കോൺഗസ്)
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്: കല്‍പ്പക നഗർ- എൻ.എസ് അർച്ചന (സി.പി.എം). കോൺഗ്രസിന് ഇതോടെ പഞ്ചായത്ത് ഭരണം നഷ്ടമാവും. 19 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 10- യുഡിഎഫ്- 9 എന്നിങ്ങനെയായി കക്ഷിനില
തൃശ്ശൂര്‍ – മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്: പതിയാര്‍ക്കുളങ്ങര-
വി.എം മനീഷ് (എൽ.ഡി.എഫ്)
പാലക്കാട്- ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പല്‍: മുതുകാട്- ആരോഗ്യസ്വാമി (സിപിഎം).
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്. പൂക്കോട്ടുകാവ് നോര്‍ത്ത്- സി.കെ.അരവിന്ദാക്ഷന്‍(സിപിഎം).
എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്: പിടാരിമേട്- മാര്‍ട്ടിന്‍ ആന്റണി ( സി.പി.എം സ്വതന്ത്രൻ)
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്: നരിപ്പറമ്പ്- കെ.ടി.എ മജീദ് (മുസ്ലിം ലീഗ്).
മലപ്പുറം – കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സില്‍: ചൂണ്ട- നഷ്‌വ ഷാഹിദ് (മുസ്ലിം ലീഗ്)
കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സില്‍: ഈസ്റ്റ് വില്ലൂര്‍ – ഷഹാന ഷഫീർ (മുസ്ലിം ലീഗ്)
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്: കാച്ചിനിക്കാട് കിഴക്ക്- നുഹ്മാൻ ശിബിലി (മുസ്ലിം ലീഗ്).
കണ്ണൂര്‍ – മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്: മമ്മാക്കുന്ന് – എ.സി നസിയത്ത് ബീവി (സിപിഎം).
രാമന്തളി ഗ്രാമപഞ്ചായത്ത്: പാലക്കോട് സെന്‍ട്രല്‍- മുഹമ്മദ് എം.പി (മുസ്ലിം ലീഗ്).
മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍: .ടൗണ്‍ എ മധുസൂദനൻ (ബിജെപി),
മാടായി ഗ്രാമപഞ്ചായത്ത്: മുട്ടം ഇട്ടപ്പുറം- മുഹ്‌സിന(മുസ്ലിം ലീഗ്)