IndiaNEWS

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അതീവതാത്‌പര്യം പ്രകടിപ്പിച്ച്‌ കേന്ദ്ര റെയില്‍വേ ബോര്‍ഡ്‌

പത്തനംതിട്ട : വന്‍സാമ്ബത്തികബാധ്യത സൃഷ്‌ടിക്കുമെന്നും ഭൂമി വിട്ടുകൊടുക്കാനാവില്ലെന്നും ദക്ഷിണ റെയില്‍വേ ആവര്‍ത്തിക്കുമ്ബോഴും സംസ്‌ഥാനസര്‍ക്കാരിനൊപ്പം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അതീവതാത്‌പര്യം പ്രകടിപ്പിച്ച്‌ കേന്ദ്ര റെയില്‍വേ ബോര്‍ഡ്‌.

പദ്ധതി സംബന്ധിച്ച്‌ കേരളാ റെയില്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ ലിമിറ്റഡുമായി (കെ-റെയില്‍) അടിയന്തരപ്രാധാന്യത്തോടെ ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ച്‌ ബോര്‍ഡ്‌ ഡയറക്‌ടര്‍ എഫ്‌.എ അഹമ്മദ്‌ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കു രണ്ടാംതവണയും കത്തയച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പറിയിച്ച്‌ നാലുവര്‍ഷം മുമ്ബ്‌, 2020 ജൂണ്‍ 10-നും 15-നും, റെയില്‍വേ ബോര്‍ഡിനു ദക്ഷിണ റെയില്‍വേ കത്ത്‌ നല്‍കിയിരുന്നു. പദ്ധതിക്കായി 107.8 ഹെക്‌ടര്‍ റെയില്‍വേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്നു വ്യക്‌തമാക്കി കഴിഞ്ഞ ഒക്‌ടോബര്‍ 21-നും ബോര്‍ഡിനു കത്തയച്ചു. ഭൂമി വിട്ടുകൊടുത്താന്‍ റെയില്‍വേയുടെ ഭാവിവികസനത്തിനു തടസമാകുമെന്നു സൂചിപ്പിച്ചായിരുന്നു കത്ത്‌. അതിനുശേഷവും കെ-റെയിലുമായി ചര്‍ച്ച നടത്താനാവശ്യപ്പെട്ട്‌ രണ്ടുതവണ, കഴിഞ്ഞ നവംബര്‍ ഒന്നിനും ജനുവരി 16-നും, റെയില്‍വേ ബോര്‍ഡ്‌ ഡയറക്‌ടര്‍ എഫ്‌.എ. അഹമ്മദ്‌ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കു കത്ത്‌ നല്‍കി.

Signature-ad

സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച്‌ കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണം ശരിവയ്‌ക്കുന്ന തരത്തിലാണു റെയില്‍വേ ബോര്‍ഡിന്റെ ഇടപെടലുകള്‍.

Back to top button
error: