ഇനിമുതല്‍ ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ബാക്അപ് ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ എന്നതാണ് പുതിയ ഫീച്ചർ. 2024 ജൂണിന് മുൻപായി ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ആപ്പിള്‍ ഉപഭോക്താക്കള്‍ക്കും 15 ജിബിയായി വാട്സാപ്പ് ചാറ്റ് ബാക്കപ്പ് പരിമിതപ്പെടുത്തുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്.
വരുന്ന മെസ്സേജുകളിലെ ഫോട്ടോകളും വിഡിയോകളും താനെ ഡൌണ്‍ലോഡ് ആകുന്ന ഓട്ടോ മീഡിയ ഡൌണ്‍ലോഡ് ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നതു വഴി ചാറ്റ് 15 ജിബിക്കുള്ളില്‍ നിലനിർത്താൻ സാധിക്കും. ചാറ്റ് ബാക്കപ്പില്‍ വീഡിയോ, ഫോട്ടോ എന്നിങ്ങളെ അധികം ജിബി ആവശ്യമുള്ളത് ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യാവുന്നതാണ്. ഡിസപ്പിയറിങ് മെസ്സേജസ് ഫീച്ചർ ഉപയിഗിക്കുന്നതിലൂടെയും ചാറ്റ് ബാക്കപ്പ് ഡാറ്റ കുറയ്ക്കാൻ സാധിക്കും.
ചാറ്റ് ബാക്കപ്പ് 15 ജിബിയിലധികമായിട്ടും നിങ്ങളുടെ ചാറ്റ് നിങ്ങള്‍ക്ക് ബാക്കപ്പ് ചെയ്യണമെങ്കില്‍ മാസവരി നല്കി ക്ലൗഡ് ബാക്കപ്പ് നിലനിർത്താനാകും. ഗൂഗിള്‍ വണ്‍ 100 ജിബി സ്പെയ്സ് സബ്സ്ക്രിപ്ഷന് ഇപ്പോള്‍ വാങ്ങുന്നത് പ്രതിമാസം 130 രൂപയാണ്.