തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്ബതികളുടെ മകളെയാണ് കാണാതായിരിക്കുന്നത്.
ഹൈദ്രാബാദ് എല്‍ പി നഗർ സ്വദേശികളാണ് ഇവർ.മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
സംഭവത്തില്‍ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് അന്വേഷണം.