KeralaNEWS

ഏഴാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: ഏഴാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ കുളമാക്കിയിലിനു സമീപം അഴിക്കകത്തു മനോജ്‌-മീര ദമ്ബതികളുടെ മകന്‍ പ്രജിത്‌ (13) ആണ്‌ മരിച്ചത്‌.

ക്ലാസില്‍ കയറാത്തതിന്‌ അധ്യാപിക ശാസിച്ചതില്‍ മനംനൊന്താണ്‌ ജീവനെടുക്കിയതെന്നു പറയപ്പെടുന്നു. കാട്ടൂര്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ പബ്ലിക്‌ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്‌. പ്ലസ്‌ വണ്ണില്‍ പഠിക്കുന്ന മൂത്ത സഹോദരന്‍ പ്രണവ്‌, സ്‌കൂള്‍ കഴിഞ്ഞു വീട്ടില്‍ വന്നപ്പോഴാണു തൂങ്ങിനില്‍ക്കുന്നതു കണ്ടത്‌. തൂങ്ങാന്‍ ഉപയോഗിച്ച ഷാള്‍ മുറിച്ചു പ്രജിത്തിനെ ഉടന്‍തന്നെ താഴെയിറക്കി. വിവരം അറിയിച്ചതിനെത്തുടര്‍ന്നു മണ്ണഞ്ചേരി പോലീസ്‌ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Signature-ad

സംഭവസമയം മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

Back to top button
error: