KeralaNEWS

ഉത്തരവ് വന്ന് 20 ദിവസം കഴിഞ്ഞിട്ടും കോഴിക്കോട്ടേക്ക് സർവീസ് നീട്ടാതെ ബംഗളൂരു എക്സ്‌പ്രസ്

കോഴിക്കോട്: ബെംഗളൂരുവില്‍നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കുള്ള എക്സ്പ്രസ് (16511/16512) കോഴിക്കോട്ടേക്ക് നീട്ടുമെന്ന ഉത്തരവ് വന്ന് 20 ദിവസം കഴിഞ്ഞിട്ടും വണ്ടി കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുകയാണ്.

ജനുവരി 23-നാണ് ട്രെയിൻ കോഴിക്കോട്ടേക്ക് സർവീസ് നീട്ടിയെന്ന് അറിയിച്ചുകൊണ്ടുള്ള റയില്‍വേ ഉത്തരവിറങ്ങിയത്. അതേസമയം വണ്ടി കോഴിക്കോട്ടേക്ക് നീട്ടരുതെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നട എം.പി. ബി.ജെ.പി.യിലെ നളിൻകുമാർ കട്ടീല്‍ റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു.

Back to top button
error: