KeralaNEWS

നാളെ വയനാട് ജില്ലയില്‍ ഹർത്താല്‍

കൽപ്പറ്റ: ഈ മാസം 13ന് വയനാട് ജില്ലയില്‍ ഹർത്താല്‍. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ചൊവ്വാഴ്ച രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹർത്താല്‍. നിർബന്ധിച്ച്‌ കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

Back to top button
error: