Social MediaTRENDING

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എന്നെ വിളിച്ചില്ല; ചടങ്ങിൽ പങ്കെടുത്തവർ ഇഡിയെ പേടിച്ചിട്ട്: ശാന്തിവിള ദിനേശ് 

മമ്മൂട്ടിയുടെ മകന്റെയും മകളുടെയും കല്യാണത്തിന് സുരേഷ് ഗോപിയെ കണ്ടിട്ടില്ല, പക്ഷെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും ഭാര്യയും വന്നു; ഇഡിയെ പേടിച്ചിട്ടാവാം : ശാന്തിവിള ദിനേശ് 
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് വൻ താരനിരയായിരുന്നു അണിനിരന്നത്.
ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ പ്രാധനമന്ത്രിയടക്കം അതിഥിയായി പങ്കെടുത്തിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെയായി സിനിമ സാംസ്കാരിക മേഖലയില്‍നിന്നുള്ളവർക്ക് പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരുപക്ഷേ സുരേഷ് ഗോപിയെ കുറിച്ച്‌ മോശം പറഞ്ഞത് കൂടി കൊണ്ടാകാം തന്നെ ക്ഷണിക്കാതിരുന്നതെന്ന് ശാന്തിവിള പറയുന്നു.
‘ ഇന്ത്യൻ പ്രധാനമന്ത്രി വരെ പങ്കെടുത്ത സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹമാണ് അടുത്തിടെ നടന്നത്. ഭാഗ്യ ഭാഗ്യവതിയാണ്. കാരണം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലും ഇന്ത്യൻ പ്രധാനമന്ത്രി വന്നിട്ടില്ല. അങ്ങനെയുള്ളിടത്ത് ഒരു മുൻ എംപിയുടെ മകളുടെ കല്യാണത്തിന് അദ്ദേഹം വരിക എന്ന് പറഞ്ഞാല്‍, കോടികള്‍ ചെലവായെങ്കില്‍ പോലും അദ്ദേഹം വന്നു എന്നത് വലിയ കാര്യമാണ്. മലയാള സിനിമയില്‍ ഒരു നടനോ നടിക്കോ കിട്ടാത്ത ഭാഗ്യമാണത്. ഭാഗ്യം ചെയ്ത അച്ഛനും ഭാഗ്യം ചെയ്ത മകളുമാണ് ഇരുവരുമെന്ന് ഞാൻ പറയും. വലിയ താര നിബിഡവുമായിരുന്നു. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഗുരുവായൂരും കല്യാണത്തിന് ചെന്നു, എറണാകുളത്ത് പാർട്ടിക്കും ചെന്നു. ഗുരുവായൂരും എറണാകുളത്തും തിരുവനന്തപുരത്തുമൊക്കെ ദിലീപ് പങ്കെടുത്തെന്ന് പറയുന്നു.
അത് സുരേഷ് ഗോപിയോടുള്ള സ്നേഹം കൊണ്ടാണെന്ന് നല്ല വിഭാഗം പറയുമ്ബോള്‍ ഇഡിയെ പേടിച്ചാണെന്ന് പറയുന്നവരുമുണ്ട്.വന്നില്ലെങ്കില്‍ എന്തെങ്കിലും പ്രതികാര നടപടി എടുത്താലോ എന്ന് പേടിച്ചിട്ട്. കാരണം സുരേഷ് ഗോപി മമ്മൂട്ടിയുടെ മകന്റേയും മകളുടെയും കല്യാണത്തിന് സുരേഷ് ഗോപിയെ കണ്ടിട്ടില്ല. ഞാൻ ആ വിവാഹത്തിന് പങ്കെടുത്തിട്ടുണ്ട്. പക്ഷെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും ഭാര്യയും വന്നു. അതുപോലെ മോഹൻലാലും. പിന്നെ ആര് വന്നില്ല എന്ന് ചോദിക്കുന്നതായിരിക്കും എളുപ്പം.മലയാള സിനിമയുടെ ഒരു പരിച്ഛേദമായിരുന്നു ചടങ്ങില്‍ കണ്ടത്.
ഏത് കൊടി കെട്ടിയവന്റെ കല്ല്യാണമാണെങ്കിലും വിളിക്കാതെ പോകരുത് എന്നതും പ്രധാനമാണ്. വിളിക്കാത്തിടത്ത് പോയാല്‍ ഗോകുൽ സുരേഷിനെ പോലുള്ളവർ ചീത്തവിളിക്കും.വിളിക്കാത്തവൻമാർ ആരെങ്കിലും ഇതിനകത്ത് കയറിയാല്‍ വിവരമറിയും എന്ന് ഇയാള്‍ പറഞ്ഞത്രേ. വിളിക്കാത്തവർ വരില്ലെന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ പറഞ്ഞപ്പോള്‍ തന്തയ്ക്ക് പിറന്നവനാണെങ്കില്‍ വാടാ, എന്റെ മുന്നില്‍ നിന്ന് പറ എന്ന് ഗോകുല്‍ പറഞ്ഞൂവെന്നുമാണ് ഒരു യുട്യൂബർ പറയുന്നത്. ഗോകുല്‍ അങ്ങനെ പറഞ്ഞോ എന്നെനിക്കറിയില്ല. ചിലപ്പോള്‍ ഗോകുല്‍ പറയാൻ സാധ്യതയുണ്ട്. കാരണം കുട്ടിക്കാലം മുതല്‍ സുരേഷ് ഗോപിയുടെ വീ‌ട്ടില്‍ ആരെങ്കിലും ചെല്ലുകയാണെങ്കില്‍ ഈ പയ്യൻ കമ്മീഷ്ണർ സിനിമയിലെ സുരേഷ് ഗോപിയുടെ ഡയലോഗായ പ്ഫാ.. പുല്ലേ എന്ന് പറയുന്നത് കാണാം. അതിഥികളെ അങ്ങനെ വിളിക്കുമ്ബോള്‍ അത് ആസ്വദിച്ച്‌ സുരേഷ് ഗോപി ചിരിക്കുന്നതും കാണാം.
അങ്ങനെ വളർന്നത് കൊണ്ടായിരിക്കാം അത്.സുരേഷ് ഗോപി ചേട്ടനും ഭാര്യയും ഇളയ മകനും വളരെ മാന്യമായി പെരുമാറിയപ്പോള്‍ നടൻ കൂടിയായ ഗോകുല്‍ സുരേഷ് ആഹാരം വിളമ്ബുന്നിടത്ത് സഭ്യമല്ലാത്ത ഭാഷയില്‍ പെരുമാറിയെന്ന് യൂട്യൂബർ പറയുന്നു. ഉള്ളതാണോയെന്ന് അറിയില്ല.- ശാന്തിവിള ദിനേശ് പറഞ്ഞു.

Back to top button
error: