തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തില്‍ നടക്കാനിരിക്കുന്നത് ത്രികോണ മത്സരമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.
കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന സിറ്റിംഗ് എം.പി ടി.എൻ. പ്രതാപന്റെ നിലപാടിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പത്മജ യുടെ പ്രതികരണം. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആരാണെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ല. സ്ഥാനാർത്ഥി ആരെന്നത് വിജയഘടകമാണെന്നും പത്മജ പറഞ്ഞു.
പാർലമെന്റില്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ ശത്രു താനാണെന്ന് പ്രതാപൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം സ്ഥാനാർത്ഥികളായി പറഞ്ഞുകേള്‍ക്കുന്ന മൂന്നുപേരും ശക്തരാണെന്നും പത്മജ മാദ്ധ്യമങ്ങളോട് പറഞ്ഞു.