Social MediaTRENDING

ആറാട്ടുപുഴ  വേലായുധപ്പണിക്കർ:ശ്രീനാരായണഗുരുവിനും മുൻപേ ഈഴവശിവനെ പ്രതിഷ്ഠിച്ച സാമൂഹ്യവിപ്ലവകാരി

ജാതിചിന്ത കൊണ്ട് ഭ്രാന്താലയമായിരുന്ന കേരളത്തില്‍, അസമത്വത്തിനും ജാതീയതക്കും വിശിഷ്യാ പിന്നോക്ക സമുദായങ്ങളില്‍ പെട്ട ജനതകളുടെ അവകാശങ്ങള്‍ക്കും വേണ്ടി അക്ഷീണം പോരാടിയ ധീരപുരുഷ കേസരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കടലോര പ്രദേശമായ ആറാട്ടുപുഴയിലെ സമ്പന്നമായ കല്ലിശേരി തറവാട്ടില്‍ 1825ല്‍ വേലായുധപ്പണിക്കര്‍ ജനിച്ചു. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം അച്ഛനും അമ്മയും നിര്യാതരായി. അപ്പൂപ്പന്റെ കീഴില്‍ വളര്‍ന്നു. അപ്പൂപ്പന്‍ വലിയ ധനിക നായിരുന്നു.
അദ്ദേഹത്തിന് നേരിട്ട് വിദേശ വ്യാപാരം ഉണ്ടായിരുന്നു.
150 ഏക്കര്‍ തെങ്ങിന്‍ തോപ്പും 300 ഏക്കര്‍ കൃഷിനിലവും അനവധി കെട്ടിടങ്ങളും
 ഉണ്ടായിരുന്നു. പായ്ക്കപ്പലു കളുടെയും ഉടമയായിരുന്നു. ഈ സ്വത്തുക്കള്‍ ക്കെല്ലാം ഏക അവകാശി വേലായുധ പ്പണിക്കര്‍ മാത്രം. വിദ്യാഭ്യാസം വീട്ടില്‍ വെച്ചു തന്നെയായിരുന്നു. സംസ്‌കൃതവും മലയാളവും തമിഴും പഠിച്ചു. വേലായുധന് 16 വയസ്സുള്ളപ്പോള്‍ അമ്മാവന്‍ മരിച്ചു. അതോടെ തറവാട്ടുഭരണം ഏറ്റെടുക്കേണ്ടിവന്നു. ഇതിനിടയില്‍ കായികാഭ്യാസവും
കുതിരസവാരിയും വശത്താക്കി.
 20ആമത്തെ വയസ്സില്‍ വിവാഹം കഴിച്ചു. പുതുപ്പള്ളിയിലെ വാരണപ്പള്ളിയില്‍ എന്ന പ്രസിദ്ധ തറവാട്ടിലെ വെളുമ്പിയായിരുന്നു വധു.ഈ ദമ്പതികള്‍ക്ക് 7 പുത്രന്മാര്‍ പിറന്നു. തന്റെ മക്കളെ സവര്‍ണരെക്കൊണ്ട് ‘കുഞ്ഞ്’ ‘ എന്ന് വിളിപ്പിക്കുമെന്ന ദൃഢനിശ്ചയത്തോടെ അവര്‍ക്ക് കുഞ്ഞയ്യന്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍, കുഞ്ഞുപിള്ള, കഞ്ഞുകുഞ്ഞ്, വെളുത്തകുഞ്ഞ്, കുഞ്ഞുകൃഷ്ണന്‍ എന്നിങ്ങനെ
 പേരിട്ടു.
സാധാരണ സവര്‍ണര്‍ മാത്രമാണ് അവരുടെ പേരുകളുടെ കൂടെ ‘കുഞ്ഞ്’ ‘ചേര്‍ത്ത് വിളിക്കാറുള്ളൂ.അങ്ങനെ, നേരത്തേ തന്നെ സവര്‍ണ ജനവിഭാഗത്തിന്റെ അനീതികള്‍ക്കെതിരേ പ്രതികരിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പണിക്കര്‍ നടത്തിയെന്നുതന്നെ ഉറപ്പിക്കാം.
ശ്രീനാരായണഗുരു 1888 ല്‍അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നതിന് 36 വര്‍ഷം മുമ്പ് 1852ല്‍ അവര്‍ണര്‍ക്കായി ഈഴവശിവനെ പ്രതിഷ്ഠിച്ച സാമൂഹ്യവിപ്ലവകാരിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിലെ  ”മംഗലത്ത് ” കേരളീയ ശൈലിയില്‍ നിര്‍മിച്ച ”ജ്ഞാനേശ്വരം” ക്ഷേത്രത്തിലാണ് ഈ പ്രതിഷ്ഠ. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും നാലുവര്‍ഷം മുമ്പാണ് ഈ സംഭവം. അവിടെ  അബ്രാഹ്മണ
നെ പൂജാരിയായി നിയമിച്ചു. എല്ലാവർക്കും പ്രവേശനം കൊടുത്തു. പിന്നീട് ചേർത്തല തണ്ണീർ
മുക്കത്ത് ശിവക്ഷേത്രവും സ്ഥാപിച്ചു. ഇത് സവ
ർണരെ ചൊടിപ്പിച്ചു.
കല്ലിശ്ശേരി തറവാട്ടില്‍ നിന്ന് ഒന്നൊര കിലോമീറ്റര്‍ അകലെ മംഗലത്ത് ആറാട്ടുപുഴ വേലായുധപ്പണിക്കർ  ക്ഷേത്രം നിര്‍മ്മിച്ച്‌ അതില്‍ ശിവപ്രതിഷ്ഠ നടത്തിച്ചിരുന്നു .എല്ലാ ജാതിക്കാര്‍ക്കും പ്രവേശനം ഉണ്ടായിരുന്ന ആ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് മാവേലിക്കര
 കണ്ടിയൂർ മറ്റം വിശ്വനാഥൻ ഗുരുക്കൾ ആയിരുന്നു.
 ഒരു വർഷം കഴിഞ്ഞു ചേര്‍ത്തലയില്‍ തണ്ണീര്‍മുക്കം ചെരുവാരണം കരയില്‍ രണ്ടാമത്തെ അവർണ്ണ ക്ഷേത്രം സ്ഥാപിക്കപ്പെട്ടു .അവിടെ വിഗ്രഹം പ്രതിഷ്ടിച്ചതും കണ്ടിയൂർ മറ്റം വിശ്വനാഥന്‍ ഗുരുക്കൾ ആയിരുന്നു.
 .
 വീരശൈവ ചരിത്രത്തിൽ നിന്നും തിരസ്കരിക്കപ്പെട്ടുപോയ മഹാനായ വീരശൈവ ഗുരുനാഥനായിരുന്നു മറ്റത്ത് വിശ്വനാഥ ഗുരുക്കൾ.
 ഒരുപക്ഷേ
 കേരളനവോത്ഥാന ചരിത്രത്തിൽ ഒരു പ്രമുഖമായ സ്ഥാനം അലങ്കരിക്കേണ്ട അദ്ദേഹം എന്തുകൊണ്ടോ പുതുതലമുറയ്ക്ക് അന്യമായി പോയി.
ഏകദേശം 200 വർഷങ്ങൾക്കു മുമ്പ് ഓണാട്ടുകര പ്രദേശത്തെ മറ്റം, കണ്ടിയൂർ, തട്ടാരമ്പലം തുടങ്ങിയ പ്രദേശങ്ങളുടെ പൊതു നാമമായ മറ്റം കരയിൽ, ആണ്  തമിഴ്നാട്ടിലെ പ്രസിദ്ധമായ കുംഭകോണം സാരംഗ് ദേശി കേന്ദ്ര മഠത്തിന്റെ പിൻ തലമുറക്കാരനായ മറ്റത്ത് വിശ്വനാഥ ഗുരുക്കൾ ജനിച്ചത്,1984 മുട്ടത്ത് ആലുംമൂട്ടിൽ കുടുംബക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠ നടത്തിയതും  പ്രശസ്തനായ വീരശൈവ ഗുരുവായ കണ്ടിയൂർ മറ്റം വിശ്വനാഥ ഗുരുക്കൾ ആയിരുന്നു.
 മൂക്കൂത്തി സമരം
അതുവരെ ബ്രാഹ്മണർക്കു
മാത്രം അവകാശപ്പെട്ട മൂക്കുത്തി അണിയൽ
തങ്ങൾക്കും വേണമെന്ന് നായൻമാരും രാജാവി
നേക്കണ്ട് അപേക്ഷിച്ചു. അനുമതി ലഭിച്ചപ്പോൾ
സമ്പന്ന ഈഴവ കുടുംബത്തിലുള്ള ഒരു യുവതി
മുക്കൂത്തി ധരിച്ച് പന്തളം ചന്തയിലെത്തി.
ഒരു ബ്രാഹ്മണൻ അവരുടെ മുക്കൂത്തി പറിച്ചെറിഞ്ഞു.  ഇതറിഞ്ഞ വേലയുധപ്പണിക്കർ ആയിരം
മുക്കൂത്തിയുണ്ടാക്കി അനുചരൻമാരുമായി പന്തളത്തെത്തി ആയിരം
യുവതികളെ ധരിപ്പിച്ചു. മുക്കുത്തി പറിച്ചാൽ
അവന്റെ തലയെടുക്കുമെന്നും പ്രസ്താവിച്ചു.
വേലായുധപ്പണിക്കരെ അറിയാവുന്ന ആരും അതിന് തുനിഞ്ഞില്ല. അവർണർക്ക് മുട്ടിന്
മുകളിൽ വച്ച് മുണ്ടുടുക്കാൻ കഴിയാതിരുന്ന
അക്കാലം നീളമുള്ള മുണ്ട് വാങ്ങിനല്കി അ
വരെക്കൊണ്ട് ഉടുപ്പിച്ചു. ഇതാണ് അച്ചിപ്പുടവ
 സമരം.
 അവർണ് സ്ത്രികൾ മേൽമുണ്ട് ധരിക്കു
ന്നതിനും വിലക്കുണ്ടായിരുന്നു. ഒരവർണ സ്ത്രീ
മേൽമുണ്ട് ധരിച്ചെത്തിയതിന് അവരെ അപമാ
 നിച്ച് കൂകി വിളിച്ച് ആക്ഷേപിച്ചു. ഇതിനെതിരേ
വേലായുധപണിക്കർ തൊഴിലാളികളോട് ആരും
പണിക്കിറങ്ങേണ്ടന്നും കൂലിയും ഭക്ഷണവും
എത്തിച്ചു നല്കാമെന്നും പറഞ്ഞു. കേരള ചരിത്ര
ത്തിലെ ആദ്യ പണിമുടക്കായിരുന്നു ഇത്.
അവസാനം  ജന്മിമാർ കീഴടങ്ങി. പണിക്കർ എല്ലാവർക്കും മേൽമുണ്ട് വാങ്ങി വിതരണം ചെയ്തു.
അയ്യങ്കാളി 1913-ൽ നടത്തിയ കർഷക സമര
ത്തിനും 47 വർഷം മുൻപാണിത്.
ഇതോടെ സവർണരും ജന്മിമാരും വേലയുധ
പ്പണിക്കരെ കുടുക്കാനുള്ള വഴിയന്വേഷിച്ചു.
എന്നാൽ പണിക്കരോട് നേരിട്ടേറ്റുമുട്ടാൻ ആർ
ക്കും ധൈര്യം വന്നില്ല.
ഒരു കേസ്സിന്റെ ആവശ്യത്തിനായി തണ്ടുവെച്ച ബോട്ടില്‍ കൊല്ലത്തേക്ക് പോകുകയായിരുന്നു പണിക്കരും സംഘവും. കായംകുളം കായലില്‍ എത്തി. സമയം അര്‍ദ്ധരാത്രി. ഒരു കേവു വള്ളത്തില്‍ വന്ന ചിലര്‍ പണിക്കരെ കണ്ട് അടിയന്തിരമായി
ചില കാര്യങ്ങള്‍
അറിയിക്കാനുണ്ടെന്നും പറഞ്ഞു ബോട്ടില്‍ കയറി. അതിലൊരാള്‍ ഉറക്കത്തിലായിരുന്ന പണിക്കരെ മൃഗീയമായി കുത്തി
കൊലപ്പെടുത്തി.
അങ്ങനെ 1874ല്‍ തന്റെ 49ആമത്തെ വയസ്സില്‍ പണിക്കര്‍ അന്ത്യശ്വാസം വലിച്ചു.
ഭ്രാന്താലയമായിരുന്ന മലയാളദേശം പുതുക്കിപ്പണിയാനുള്ള നവോഥാനവിപ്ലവങ്ങള്‍ക്ക് ആദ്യം തിരികൊളുത്തിയത് പണിക്കരാണ്. അവര്‍ണര്‍ക്കായി ക്ഷേത്രം നിര്‍മിക്കുകയും പാഠശാലയും വായനശാലയും സ്ഥാപിക്കുകയും അനീതികള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത പണിക്കരെക്കുറിച്ച്
ഇപ്പോഴും കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല.
ഒരു പക്ഷെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചിലപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിയെങ്കിലും പിന്‍ഗാമികള്‍ക്ക്
ഒരു മാര്‍ഗദീപമായിരുന്നു. പിന്നീടുവന്ന മഹാന്മാര്‍ ആ ദീപത്തിന്റെ പ്രഭ കേരളത്തിലാകെ
പരത്തുകയായിരുന്നു.
മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യാവശ്യത്തിനായി പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെൽപ്പാടങ്ങളും സ്വന്തമായുള്ള
 ധനിക കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശിയായിരുന്നു വേലായുധപ്പണിക്കർ.

Back to top button
error: