KeralaNEWS

മകളെ സ്‌കൂളില്‍ കൊണ്ടുവിടാനായി പോയ ഭാര്യയെയും മകളെയും കാണാനില്ല; പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിൽ

കാസർകോട്: മകളെ സ്‌കൂളില്‍ കൊണ്ടുവിടാനായി വീട്ടില്‍ നിന്നും പോയ ഭാര്യയെയും അഞ്ചുവയസുള്ള മകളെയും കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ്.

ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 35കാരിയെയും അഞ്ച് വയസുള്ള മകളെയും കാണാതായതായാണ് ഭര്‍ത്താവ് പരാതിപ്പെട്ടത്.

ബുധനാഴ്ച രാവിലെ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു യുവതി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെയാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നൽകിയത്.

Signature-ad

സംഭവത്തില്‍ വുമണ്‍ മിസിംഗിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Back to top button
error: