ക്രിസ്തുമസ് ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.20 കോടിയാണ് ഒന്നാം സമ്മാനം.കൂടാതെ രണ്ടാം സമ്മാനവും ഇരുപത് കോടിയാണ്. ഇത് യഥാക്രമം ഒരു കോടിവച്ച് ഇരുപത് പേര്‍ക്കാണ് ലഭിക്കുക.
ഒന്നാം സമ്മാനത്തിനർഹമാകുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിനും രണ്ടു കോടി രൂപയും ലഭിക്കും.ഇങ്ങനെ ആകെ ഇരുപത്തി രണ്ടു പേരാണ് ഇത്തവണ ക്രിസ്തുമസ് ബമ്ബറിലൂടെ കോടിപതികള്‍ ആകാൻ പോകുന്നത്.
മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപകള്‍ വില വരുന്ന മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്തുമസ് ബമ്ബര്‍ ടിക്കറ്റുകളുടെ വില 400 രൂപയാണ്.