IndiaNEWS

ആ കൊടും ക്രൂരതയ്ക്ക് കാല്‍ നൂറ്റാണ്ട്: ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും ചുട്ടുകൊന്നിട്ട് 25 വർഷം

25 വർഷം മുമ്ബുള്ള ഒരു ജനുവരി 22. അന്നാണ് ഓസ്‌ട്രേലിയൻ പൗരനായിരുന്ന ഗ്രഹാം സ്റ്റൈയിൻസും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങളും ഒറീസയില്‍ ബജ്‌റംഗ്ദള്‍ പ്രവർത്തകരുടെ ക്രൂരതയ്ക്ക് ഇരയായി ചുട്ടുകരിക്കപ്പെട്ടത്.

35 വർഷത്തോളം ഓഡീഷയിലെ ആദിവാസികള്‍ക്കിടയിലും കുഷ്ഠരോഗികള്‍ക്കിടയിലും പ്രവർത്തിച്ചിരുന്ന ഗഹാം സ്റ്റെയിൻസിനെയും ഒമ്ബതും ഏഴും വയസ് മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയും 1999 ജനുവരി 22-ന് അർദ്ധരാത്രിയാണ് ചുട്ടുകൊന്നത്.

ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെഗ്രാമമായ മനോഹർപൂരിലായിരുന്നു ഗ്രഹാമും കുടുംബവും പ്രവർത്തിച്ചിരുന്നത്.  മയൂർഭഞ്ജിലെ ഇവാഞ്ചലിക്കല്‍ മിഷനറി സൊസൈറ്റി 1892-ല്‍ ബാരിപാഡയില്‍ സ്ഥാപിച്ച മയൂർഭഞ്ച് ലെപ്രസി ഹോമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 1965 ല്‍ തന്റെ 24-ാം വയസിലായിരുന്നു ഗ്രഹാം സ്റ്റെയിൻസ് പ്രവർത്തിച്ച്‌ തുടങ്ങിയത്.

Signature-ad

ഒഡീഷ, പശ്ചിമ ബംഗാള്‍, ജാർഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ അവിടെ ചികിത്സ തേടിയിരുന്നു. സുഖം പ്രാപിച്ച രോഗികളെ രാജബാസയില്‍ പുനരധിവാസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മതം മാറ്റമാണ് ഗ്രഹാം നടത്തുന്നതെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്ഷേപം.

 

മൂന്ന് മക്കളായിരുന്നു ഗ്രഹാം സ്റ്റെയിൻസ് – ഗ്ലാഡിസ് ദമ്ബതികള്‍ക്ക് ഉണ്ടായിരുന്നത്. എസ്തർ എന്ന മകളും ഫിലിപ്പ്, തിമോത്തി എന്നീ പേരുകളുള്ള ആണ്‍കുട്ടികളുമായിരുന്നു അത്. 1999 ജനുവരി 22-ന്, മനോഹർപൂരിലെ ഒരു ജംഗിള്‍ ക്യാമ്ബില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഗ്രഹാം സ്റ്റെയിൻസും കുടുംബവും സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണത്തിന് ഇരയാകുന്നത്. ജയ് ശ്രീറാം വിളികള്‍ ഉയർത്തി ആൾക്കൂട്ടം  ഇവരെ ആക്രമിക്കുകയും വാഹനം കത്തിക്കുകയുമായിരുന്നു.

 

ബിജെപി നേതാവും അന്നത്തെ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയി ആക്രമണത്തെ അപലപിച്ചു. സംഭവത്തില്‍ 2003ല്‍, ബജ്രംഗ്ദള്‍ പ്രവർത്തകൻ ദാരാ സിംഗ് കൊലപാതകികളെ നയിച്ചതിന് കുറ്റക്കാരനാണെന്ന് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ വിചാരണ കോടതി കണ്ടെത്തുകയും തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്തു. 2005ല്‍ ഒറീസ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21-ന് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.

Back to top button
error: