KeralaNEWS

ആദ്യം സ്‌കോച്ച് വിസ്‌ക്കിയും പെര്‍ഫ്യൂമുകളും പിന്നെ പണം, കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

    പാലക്കാട്: കൈക്കൂലി കേസിൽ തഹസിൽദാർ വിജിലൻസ് പിടിയിൽ. ഭൂരേഖ തഹസിൽദാരായ വി.സുധാകരനാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. നഗരത്തിലെ മാളിന്റെ നിയമ പ്രശ്‌നം പരിഹരിച്ചു തരണമെങ്കിൽ അൻപതിനായരം രൂപ നൽകണമെന്ന് ഇയാൾ അപേക്ഷകനോട് ആവശ്യപ്പെട്ടിരുന്നു. പണം കൈമാറുന്നതിനിടെ വിജിലന്‍സ് തഹസില്‍ദാറെ കയ്യോടെ പിടികൂടുകയായിരുന്നു

കഞ്ചിക്കോട്ടെ ഷോപ്പിംഗ് മാളിന്റെ കൈവശവകാശ രേഖയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നം പരിഹരിക്കാന്‍ ഉടമ ഐസക്കിനെ തഹസില്‍ദാര്‍ വി സുധാകരന്‍ നടത്തിച്ചത് മാസങ്ങളോളം. ഇതിനിടെ സ്‌കോച്ച് വിസ്‌ക്കിയും പെര്‍ഫ്യൂമുകളും കൈക്കൂലിയായി സുധാകരന്‍ കൈപ്പറ്റി. ഒടുവില്‍ കാര്യം നടക്കാന്‍ ആവശ്യപ്പെട്ടത് 5 ലക്ഷം. അത്രയും നല്‍കാനാകില്ല എന്ന് പറഞ്ഞതോടെ ഇന്ന് വൈകീട്ട് ഓഫീസ് ടൈം കഴിഞ്ഞ ശേഷം നേരിട്ടെത്താന്‍ നിര്‍ദേശം

Signature-ad

ഒടുവില്‍ 50000 രൂപ നല്‍കാമെന്നേറ്റ ഐസക്ക് വിജിലന്‍സിനെ വിവരമറിയിച്ചു. വൈകീട്ട് വിജിലന്‍സ് നല്‍കിയ പണം കൈമാറുന്നതിനിടെ കയ്യോടെ തഹസില്‍ദാറെ വിജിലന്‍സ് പൂട്ടുകയായിരുന്നു

ഉദ്യോഗസ്ഥനെതിരെ നേരത്തെയും നിരവധി പരാതികളുണ്ടായിരുന്നു എന്നാണ് വിജിലന്‍സ് പറയുന്നത്, ഇക്കാര്യങ്ങളും അന്വേഷണപരിതിയിലുണ്ട്

Back to top button
error: