ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രാദശിക നേതാവിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധനിയില്‍ പികെ സജി ഭാര്യ ബിനു എന്നിവരാണ് മരിച്ചത്.
ഭാര്യ ബിനുവിന്റെ ദേഹത്ത് വെട്ടേറ്റ മുറിവുകളുണ്ട്.ഭാര്യയുടെ മൃതദേഹം മുകളിലത്തെ മുറിയിലും സജിയുടെ മൃതദേഹം താഴത്തെ നിലയിലുമാണ് കണ്ടെത്തിയത്. സജിയുടെ മൃതദേഹത്തിനരികിൽ കത്തിയും കണ്ടെത്തി.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കിയതാകാമെന്നാണ് സംശയം.
വൈകുന്നേരം ഫോണില്‍ വിളിച്ച മകൻ മാതാപിതാക്കളെ ബന്ധപ്പെടാൻ സാധിക്കാത്തതിനാല്‍ അയല്‍വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങള്‍ നിലവിലുണ്ടായിരുന്നതായാണ് വിവരം. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.