KeralaNEWS

സുരേഷ് ഗോപിക്ക് വേണ്ടി ഞാൻ‌ അത് ചെയ്യും, മുകേഷിനെ നാട്ടുകാര്‍ക്ക് പോലും ഇഷ്ടമല്ല: കൊല്ലം തുളസി

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടനാണ് കൊല്ലം തുളസി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും ചുവടുവെക്കുകയായിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന താരം ലീവെടുത്തും അവധി ദിവസങ്ങളിലുമൊക്കെയായാണ് അഭിനയിച്ചിരുന്നത്. സര്‍വീസിലായിരുന്ന സമയത്ത് ഒത്തിരിപ്പേരെ സഹായിച്ചിട്ടുണ്ട് താനെന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കൂടപ്പിറപ്പുകളെയെല്ലാം സഹായിച്ചുവെങ്കിലും താന്‍ അസുഖബാധിതനായിരുന്ന സമയത്ത് ആരും തിരിഞ്ഞുനോക്കിയില്ലെന്നും കൊല്ലം തുളസി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതുവരെയുള്ള കാലഘട്ടത്തില്‍ നൂറിന് മുകളില്‍ സിനിമകളില്‍ കൊല്ലം തുളസി അഭിനയിച്ചിട്ടുണ്ട്. 2022ല്‍ പുറത്തിറങ്ങിയ വരാലാണ് ഏറ്റവും അവസാനം കൊല്ലം തുളസി അഭിനയിച്ച സിനിമ. തമിഴിലും ചില സിനിമകളില്‍ കൊല്ലം തുളസി അഭിനയിച്ചിട്ടുണ്ട്. ഇതോടൊപ്പം രാഷ്ട്രീയത്തിലും താല്‍പര്യമുള്ള കൊല്ലം തുളസി ബിജെപി അനുഭാവിയായിരുന്നു.

Signature-ad

ഇപ്പോഴിതാ സുരേഷ് ഗോപിക്ക് വേണ്ടി താൻ പ്രചാരണത്തിന്  വരാൻ തയ്യാറാണെന്ന കൊല്ലം തുളസിയുടെ വാക്കുകളാണ് വൈറലായിരിക്കുന്നത്.

 

‘സുരേഷ് ഗോപി കേരളത്തില്‍ ജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹം മത്സരിച്ചാല്‍ എല്ലാവിധ സപ്പോർട്ടും ഞാൻ‌ നല്‍‌‍കും. സുരേഷ് ഗോപി ജയിച്ചാല്‍ ബിജെപിക്ക് ഒരു മന്ത്രിയെ കിട്ടും. സുരേഷ് ഗോപി മന്ത്രിയായാല്‍ കേരളത്തിലും തൃശൂരിനും ഒരുപാട് മാറ്റങ്ങളുണ്ടാകും.’ -അദ്ദേഹം പറഞ്ഞു

 

ഗണേഷ് കുമാർ നല്ലൊരു ഭരണാധികാരിയാണ്. നല്ലൊരു നടനും വ്യക്തിയുമാണ്. മുകേഷിനെ കുറിച്ച്‌ എനിക്കൊരു അഭിപ്രായവുമില്ല. നാട്ടുകാർ‌ക്ക് ആർക്കും മുകേഷിനെ കണ്ടുകൂടാ. നാട്ടുകാർക്ക് ഒരു സഹായവും ചെയ്യാത്ത രാഷ്ട്രീയപ്രവർത്തകനും നിഷ്ക്രിയനായ ഒരു എംഎല്‍എയാണ് മുകേഷ് – കൊല്ലം തുളസി പറഞ്ഞു

 

2015 ന് ജനുവരിയിലാണ് കൊല്ലം തുളസി ബിജെപിയില്‍ ചേരുന്നത്.തിരുവനന്തപുരത്തെ സംസ്ഥാന സമിതി ഓഫീസില്‍ വെച്ച്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡിയാണ് അംഗത്വം നല്‍കിയത്. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊല്ലം തുളസി ബിജെപി വേദികളില്‍ സജീവവുമായിരുന്നു.

 

2015 ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കൊല്ലം ജില്ലയിലെ കുണ്ടറയിലേക്ക് ബിജെപി കൊല്ലം തുളസിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരിക്കുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മത്സരിക്കാൻ താല്‍പര്യമില്ലെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

എഴുപത്തിനാലുകാരനായ കൊല്ലം തുളസി ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ല. കൊല്ലം കാരനായ താരം മോഹൻലാല്‍ ചിത്രം നിന്നിഷ്ടം എന്നിഷ്ടത്തിലൂടെയാണ് സിനിമയില്‍ മുഖം കാണിച്ച്‌ തുടങ്ങിയത്.

Back to top button
error: