KeralaNEWS

വ്യാജ പാസ്‌പോര്‍ട്ടുമായി ബംഗാൾ സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം:വ്യാജ പാസ്പോർട്ടുമായി കുവൈറ്റിൽ നിന്നും വരവേ ബംഗാൾ സ്വദേശി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി.

മുഹമ്മദ് സിക്ക് (42) പശ്ചിമബംഗാള്‍ മുര്‍ഷീദാബാദ് ഒസയ്‌ഡോബ് ഹോസ്ബസ്പൂര്‍ എന്ന വിലാസത്തില്‍ വ്യാജ രേഖകള്‍ ചമച്ച്‌ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിര്‍മിക്കുകയും കുവൈറ്റില്‍ ഉപയോഗിച്ചു വരികയും തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം 6.35 നുളള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുകയും ചെയ്തതിനു പിന്നാലെയാണ് ഇയാൾ എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്.

Signature-ad

ആധാറും പാന്‍കാര്‍ഡും വ്യാജമെന്ന് മനസിലായതോടെയാണ് ഇയാള്‍ അധികൃതരുടെ വലയിലായത്. തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ ഇയാളെ വലിയതുറ പോലീസിന് കൈമാറി.

Back to top button
error: