എച്ച്.എസ്.ആര് ലേഔട്ട് സെക്കൻഡ് സെക്ടറില്‍ താമസിക്കുന്ന നന്ദിനി ബായി (22), കാമുകൻ നിതീഷ് കുമാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്.നന്ദിനിയുടെ ഭർത്താവും ആന്ധ്ര അനന്ത്പുര്‍ സ്വദേശിയുമായ വെങ്കടരമണ നായക് ആണ് കൊല്ലപ്പെട്ടത്.
ഇന്ദിര നഗറിലെ കടയില്‍ സെയില്‍സ്മാനായും രാത്രി സമയങ്ങളില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്തുവരുകയായിരുന്നു വെങ്കടരമണ നായക്.
ഇതിനിടയിലാണ് നന്ദിനി നിതീഷുമായി അടുപ്പത്തിലാവുന്നത്. ജനുവരി ഒമ്ബതിന് ഇരുവരെയും വീട്ടില്‍വെച്ച് വെങ്കടരമണ പിടികൂടിയിരുന്നു. ഇതേതുടര്‍ന്ന് നിതീഷും വെങ്കടരമണയും തമ്മില്‍ വഴക്കായി. വഴക്കിനിടെ നിതീഷ് വെങ്കടിനെ ഇടിക്കുകയും താഴെ വീണപ്പോള്‍ അരകല്ലുകൊണ്ട് തലക്ക് അടിക്കുകയും ചെയ്തു.പിന്നീട് നന്ദിനിയുടെ സഹായത്തോടെ ഭർത്താവിനെ ബാത്ത്റൂമിലേക്ക് വലിച്ചുകൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിളിച്ച നന്ദിനി, തന്റെ ഭര്‍ത്താവ് ബാത്ത്റൂമില്‍ വീണതായും തല കല്ലിലിടിച്ചതായും അറിയിച്ചു.
എന്നാല്‍, വെങ്കടരമണക്ക് മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതാണ് നിർണായകമായത്.സംഭവ സമയം നിതീഷ് നന്ദിനിയുടെ വീട് സന്ദര്‍ശിച്ചതായും പോലീസ് കണ്ടെത്തി.തുടർന്ന് പൊലീസ് നന്ദിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് യുവതി കുറ്റസമ്മതം നടത്തിയത്.
കൊലപാതകം അപകടമരണമാക്കി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.കോടതിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.