ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയുടെ ടി20യിലേക്കുള്ള തിരിച്ചുവരവ് രണ്ടാം മത്സരത്തിലും നിരാശയില്‍ കലാശിച്ചു.
അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ രോഹിത് ഗോള്‍ഡൻ ഡക്കിലാണ് പുറത്തായത്. താൻ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ബൗള്‍ഡ് ആയി. ഫസലഖ് ഫാറൂഖില്‍ ആണ് രോഹിതിനെ പുറത്താക്കിയത്. രോഹിത് ശര്‍മ്മയുടെ 150ആം അന്താരാഷ്ട്ര ടി20 മത്സരമായിരുന്നു ഇത്.
അന്താരാഷ്ട്ര ടി20യില്‍ രോഹിത് ശര്‍മ്മയുടെ 12ആം ഡക്കാണിത്.രോഹിത് ശര്‍മ്മ ആദ്യ മത്സരത്തിലും ഡക്കില്‍ ആയിരുന്നു പുറത്തായത്. അന്ന് പക്ഷെ റണ്ണൗട്ട് എന്ന നിര്‍ഭാഗ്യമായിരുന്നു ഹിറ്റ്മാന് വിനയായത്.
രോഹിത് ശര്‍മ്മയാണ് ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഡക്കില്‍ പുറത്തായത് താരം. 13 ഡക്കുകളില്‍ പുറത്തായിട്ടുള്ള പോള്‍ സ്റ്റിര്‍ലിങ് മാത്രമാണ് രോഹിതിന്റെ മുന്നിലുള്ള ഏക താരം.
Most Ducks in T20Is
13 – Paul Stirling
12 – Rohit Sharma
12 – Kevin O’Brien
11 – Regis Chakabva
11 – Soumya Sarkar