തിരുവനന്തപുരം: യുവതികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനവും ലൈംഗിക ചേഷ്ടയും നടത്തിയ പ്രതി പിടിയില്‍.
പോത്തൻകോട് നന്നാട്ടുകാവ് സ്വദേശിയായ എസ്. പ്രദീപാണ് (43) കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്.കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെ അറ്റൻഡറാണ് ഇയാൾ.
ടെക്നോപാര്‍ക്കിൽ ജോലിക്കെത്തുന്ന ടെക്കികളായ യുവതികൾക്ക് നേരെയാണ് ഇഷ്ടന്റെ ലൈംഗിക ചേഷ്ടകൾ.കൂട്ടത്തിൽ ഒരു യുവതി വിവരം കഴക്കൂട്ടം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവമറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്. എസ് ഐമാരായ മിഥുൻ, ശരത്ത്, തുളസീധരൻ നായര്‍, സിവില്‍ പോലീസ് ഓഫീസര്‍ ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.