ന്യൂഡൽഹി:തീ കായുന്നതിനിടെ കല്‍ക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. വടക്കൻ ഡല്‍ഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് സംഭവം.
മരിച്ചവരില്‍ ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
തണുപ്പകറ്റാൻ കല്‍ക്കരി കത്തിക്കുകയും, മുറിയില്‍ പുക നിറഞ്ഞതോടെ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് നിഗമനം. നാലുപേരുടെയും മൃതദേഹങ്ങള്‍ ഒരേ മുറിയില്‍ നിന്നാണ് കണ്ടെടുത്തത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘം സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
അതിശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യയിൽ പലയിടങ്ങളിലും റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്