KeralaNEWS

സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഒ.ടി.ടി പ്ലാറ്റ്‌ഫോം സി-സ്‌പേസ് (C Space) ഈ‌ മാസം മുതൽ

തിരുവനന്തപുരം:നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഒ.ടി.ടി പ്ലാറ്റ്‌ഫോം സി-സ്‌പേസ് (C Space) പ്രവര്‍ത്തനസജ്ജമാവുന്നു.

രാജ്യത്താദ്യമായാണ് സര്‍ക്കാരിനുകീഴില്‍ ഒ.ടി.ടി ഒരുങ്ങുന്നത്. പ്ലാറ്റ്‌ഫോമിന്റെ ട്രയല്‍ റണ്‍ ബുധനാഴ്ച നിള തിയറ്ററില്‍ നടന്നു. ഈമാസംതന്നെ ഉദ്ഘാടനം നടക്കും.

കോവിഡിനുപിന്നാലെ ഒ.ടി.ടി. സിനിമാറിലീസ് വ്യാപകമായതോടെയാണ് സാംസ്കാരിക വകുപ്പ് ഇങ്ങനെയൊരു ആശയവുമായി രംഗത്തെത്തിയത്.

Signature-ad

2022 മെയ് മാസത്തിലാണ് അന്നത്തെ കേരളപ്പിറവി ദിനത്തില്‍ പ്ലാറ്റ്‌ഫോം തയാറാക്കും എന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്.

കുറഞ്ഞ ബജറ്റില്‍ പുറത്തിറങ്ങുന്ന സ്വതന്ത്ര സിനിമകള്‍ക്ക് ഇടവും വരുമാന വിഹിതവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോം ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരിക്കുമെന്ന് മന്ത്രി പ്രഖ്യാപനവേളയില്‍ പറഞ്ഞിരുന്നു.

കലാകാരന്മാരുടെ പാനലാണ് സി സ്പെയ്സിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുക. സിനിമാപ്രവര്‍ത്തകരടക്കം അംഗങ്ങളായ ഈ സ്ഥിരംപാനല്‍ സിനിമകള്‍കണ്ട് വിലയിരുത്തി നിശ്ചിതമാര്‍ക്ക് നല്‍കും. മറ്റ് ചലച്ചിത്രമേള ജൂറികള്‍ തിരഞ്ഞെടുത്തതും പുരസ്കാരങ്ങള്‍ നേടിയതുമായ സിനിമകള്‍ക്കും പരിഗണനയുണ്ടാകും.

Back to top button
error: