തൊടുപുഴ: വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി.
പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല (44) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2018 ജൂലൈ 30 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
തടിയിട്ടപറമ്ബ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്ബുനാട് അന്തിനാട് നിമിഷ തമ്ബിയെയാണ് മോഷണശ്രമത്തിനിടയില്‍ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്. വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷാ തമ്ബിയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും പ്രതി കുത്തി പരുക്കേല്‍പ്പിച്ചിരുന്നു.
മാറമ്ബിള്ളി എം ഇ എസ് കോളേജ് ബി ബി എ വിദ്യാര്‍ഥിനിയായിരുന്നു നിമിഷാ തമ്ബി. കേസില്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.