KeralaNEWS

കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദില്‍ മോഷണം ;പ്രതി പിടിയിൽ

കൊടുങ്ങല്ലൂര്‍: ചേരമാൻ ജുമാമസ്ജിദില്‍ മോഷണം നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തക്കുന്നം കട്ടതുരുത്ത് സ്വദേശി പല്ലേക്കാട്ട് വിഷ്ണു (27) വിനെയാണ്  അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 29ന് പുലര്‍ച്ചെയാണ് ചേരമാൻ പള്ളിയിലെ മഖ്ബറയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ച പണം ഇയാൾ കവര്‍ന്നത്. പള്ളിയുടെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയായിരുന്നു മോഷണം.

Signature-ad

സി.സി.ടി.വി  ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഇയാളെ റിമാൻഡ് ചെയ്തു.

Back to top button
error: