കളിക്കാരനായി ജര്‍മനിക്കുവേണ്ടി ലോകകപ്പ് ഉയര്‍ത്തുകയും കോച്ചെന്ന നിലയില്‍ ജർമനിക്ക് ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്ത ഇതിഹാസതാരം ബയേണ്‍ മ്യൂണിക്കിന് യുവേഫ കപ്പും മൂന്ന് യൂറോപ്യൻ കപ്പും നേടിക്കൊടുത്ത താരംകൂടിയാണ്.
1974ല്‍ ജര്‍മ്മനിയുടെ നായകനായും 1990ല്‍ പരിശീലകനായുമാണ് ജര്‍മ്മനിക്ക് ലോകകിരീടം നേടിക്കൊടുത്തത്. മൂന്ന് ലോകകപ്പുകള്‍ കളിച്ച താരം പശ്ചിമ ജര്‍മനിക്ക് വേണ്ടി 103 അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 1972 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ബയേണ്‍ മ്യൂണികിനെ ചാമ്ബ്യന്മാരാക്കി. 1945 സെപ്റ്റംബര്‍ 11നു ജര്‍മനിയിലെ മ്യൂണിക്കില്‍ ജനിച്ച ഫ്രാൻസ് ബെക്കൻ ബോവര്‍ ഫുട്ബോളില്‍ ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്.
ആരാധകര്‍ക്കിടയില്‍ കൈസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബെക്കൻ ബോവര്‍ രണ്ടുതവണ യൂറോപ്യൻ ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ക്ല
നാല് വീതം ബുണ്ടസ് ലീഗ, ജര്‍മൻ കപ്പ്, മൂന്ന് തവണ യൂറോപ്യൻ കപ്പ്, യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ്, ഇന്റര്‍ കോണ്ടിനെന്റല് കപ്പ് നേട്ടങ്ങളിലും ബയേണിനൊപ്പം ബെക്കൻ ബോവര്‍ പങ്കാളിയായി