വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലും ആലത്തൂര്‍ എസ് ഐ വിആര്‍ റിനീഷും തമ്മിലാണ് സ്റ്റേഷനില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായത്. ഇരുവരും പരസ്പരം വാക്കേറ്റത്തിലേര്പ്പെടുന്നതി
ഇരുവരും പരസ്പരം രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെടുന്നതും കൈചൂണ്ടി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. കൈയ്യാങ്കളിയിലേക്ക് നീങ്ങുന്ന തരത്തില്‍ പരസ്പരം വെല്ലുവിളിച്ചുകൊണ്ട് ‘സിനിമ സ്റ്റൈലിലുള്ള’ രൂക്ഷമായ വാക്കേറ്റമാണ് ഇരുവരും തമ്മില്‍ നടന്നത്.
ഇക്കഴിഞ്ഞ നാലാം തീയതിയാണ് സംഭവം .വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനമിറക്കാനെത്തിയ അഭിഭാഷകനായ അക്വിബ് സുഹൈലും ആലത്തൂര്‍ എസ്‌ഐ വിആര്‍ റിനീഷും തമ്മിലായിരുന്നു തര്‍ക്കമുണ്ടായത്. നീ ആരാടായെന്നും ഷോ കാണിക്കേണ്ടെന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് എസ്‌ഐ അഭിഭാഷകനോട് തര്‍ക്കിക്കുന്നത്. നീ പോടായെന്നും പലതവണ എസ് ഐ വിളിക്കുന്നുണ്ട്. മര്യാദയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ് അഭിഭാഷകനും എസ്‌ഐയോട് തിരിച്ച് കയര്‍ക്കുന്നുണ്ട്.
തര്‍ക്കങ്ങള്‍ക്കൊടുവില്‍ വാഹനം വിട്ടു തരാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനില്‍ക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. ഇതോടെ ചിറ്റൂര്‍ കോടതിയില്‍ അഭിഭാഷകൻ പുനപരിശോധന ഹര്‍ജി നല്‍കി.
അതേസമയം പൊലീസ് സ്റ്റേഷനിലെ വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്. അഭിഭാഷകൻ അക്വിബ് സുഹൈലിനെതിരെയാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്.കൃത്യനിര്‍വഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു എന്ന പേരില്‍ രണ്ടു കേസുകളാണ് എടുത്തത്.