ഇവർ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കത്ത് വഴി വിവരം അറിയിക്കുകയായിരുന്നു.ഫരീദ ബീഗവുമായി സംസാരിച്ചെന്നും അവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു.
ഷെനാസ് ബീഗം എന്ന സ്ത്രീ ദുബായില്‍ ഗാര്‍ഹിക ജോലി വാഗ്ദാനം ചെയ്ത് താമസത്തിനും ഭക്ഷണത്തിനും പുറമെ 1,400 ദിര്‍ഹം ശമ്ബളം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തന്നെ കൊണ്ടുപോയതെന്ന് ഫരീദ ബീഗം പറഞ്ഞു. ജോലി തൃപ്തികരമല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്നും ഷെനാസ് പറഞ്ഞതായി ഫരീദ പറയുന്നു.
2023 നവംബര്‍ 4-ന് 30 ദിവസം സാധുതയുള്ള സന്ദര്‍ശക വിസയിലാണ് ഫരീദ ബീഗം യുഎഇയിലേക്ക് തിരിച്ചത്.തുടര്‍ന്ന് അറബ് കുടുംബത്തിലേക്ക് വീട്ടുവേലക്കായി കൊണ്ടുപോയി. ഒരു മാസത്തിനുശേഷം, ഫരീദ ഗുരുതരമായ രോഗബാധിതയായി. നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഷെനാസ് ബീഗം പാസ്പോര്‍ട്ട് തടഞ്ഞുവച്ചു. ഇതിനിടെ ഫരീദയുടെ നില വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഷെനാസ് ബീഗം ഇവരെ നാട്ടിലേക്കെന്നും പറഞ്ഞ് മസ്കറ്റിലേക്ക് കടത്തുകയായിരുന്നു.
തുടർന്ന് 2023 ഡിസംബര്‍ 28നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ഫരീദ കത്തെഴുതിയത്.ഉടൻതന്നെ മന്ത്രി വിഷയത്തിൽ ഇടപെടുകയായിരുന്നു