IndiaNEWS

അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 14 മരണം; 27 പേര്‍ക്ക് പരിക്ക്

ഗുവാഹത്തി: അസമില്‍ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 14 മരണം. 27 പേര്‍ക്ക് പരിക്ക്. അസമിലെ ഗോലാഘട്ട് ജില്ലയില്‍ ദെര്‍ഗാവ് ബാലിജൻ മേഖലയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

12 പേര്‍ അപകട സ്ഥലത്തു വച്ചു തന്നെയും രണ്ട് പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

45 പേരുമായി പോവുകയായിരുന്ന ബസുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. വിനോദസഞ്ചാരികളുമായി പോവുകയായിരുന്നു ബസെന്ന് പൊലീസ് അറിയിച്ചു.

Signature-ad

അപകടത്തില്‍ ബസിന്റെ പകുതി ഭാഗം തകര്‍ന്നു. അപകടത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: