ചെന്നൈ: തിരുനെല്‍വേലിയില്‍ നടന് വിജയ് പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 2 സ്ത്രീകള്‍ അടക്കം 6 പേര്‍ക്കു പരുക്കേറ്റു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെ പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസം വിതരണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
തിരുനെല്‍വേലി കെഡിസി നഗറിലുള്ള സ്വകാര്യ ഹാളില്‍ നടന്ന പരിപാടിയില്‍ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിജയ് നേരിട്ടു വിതരണം ചെയ്തു. പരിപാടി കഴിഞ്ഞു താരം മടങ്ങുന്നതിനിടെ ഫോട്ടോ എടുക്കുന്നതിനായി ജനം തിരക്ക് കൂട്ടിയതാണ് അപകടത്തിനു കാരണം. ആരുടെയും പരുക്ക് ഗുരുതരമല്ല.
പ്രളയബാധിത പ്രദേശങ്ങളില്‍ സഹായങ്ങളുമായി നടന് വിജയ് ഇന്നലെ നേരിട്ട് എത്തിയിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് അവശ്യ സാധനങ്ങളുമായി വിജയ് എത്തിയത്. തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങളും പണവുമാണ് വിജയ് നല്‍കിയത്.
താരം സാധനങ്ങള്‍ നല്കി സഹായം എത്തിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കിറ്റ് വിതരണം ചെയ്യുന്നതിനിടെയുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.
കിറ്റ് വാങ്ങാതെ, പ്രിയ താരത്തിനൊപ്പം സെല്‍ഫിയെടുത്ത് പോകുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പലരും വിജയ്ക്കൊപ്പം സെല്‍ഫി എടുത്തെങ്കിലും ഈ പെണ്‍കുട്ടി മാത്രം കിറ്റ് വാങ്ങാതെ പോവുകയായിരുന്നു.
https://twitter.com/AishThalapathy/status/1741030698595897534?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1741030698595897534%7Ctwgr%5E91093012c416e1cd7b9295607fd1c3c7f4579bf1%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.southlive.in%2Fmovie%2Ffilm-news%2Fvijay-fan-girl-took-a-selfie-with-actor-say-no-to-kit
കിറ്റ് വേണ്ടേ എന്ന് ചോദിക്കുന്ന വിജയ്യെയും വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടിയെയും ഇത് കണ്ട് ചിരിക്കുന്ന ഒപ്പമുള്ളവരെയും വീഡിയോയില്‍ കാണാം. അതേസമയം, വീടുകള്‍ക്ക് കേടുപാട് വന്നവര്‍ക്ക് 10,000 രൂപയും, വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50,000 രൂപയും വിജയ് നല്കി.