KeralaNEWS

ക്രിസ്ത്യൻ ആഘോഷങ്ങളിൽനിന്ന് വിട്ടു നിൽക്കണമെന്ന് പറയാൻ അയാൾക്ക് എന്തവകാശം? മതസൗഹാർദ്ദത്തിന് എതിര് നിൽക്കുന്നവരെ ജയിലിൽ അടയ്ക്കണം; സമസ്ത നേതാവിനെതിരേ മന്ത്രി വി. അബ്ദുറഹ്മാൻ

തിരുവനന്തപുരം: സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്കെതിരെ മന്ത്രി വി. അബ്ദുറഹ്മാൻ. ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കണം എന്ന് പറയാൻ അയാൾക്ക് എന്തവകാശം എന്ന് മന്ത്രി ചോദിച്ചു. മതസൗഹാർദ്ദത്തിന് എതിര് നിൽക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്നും ന്യൂനപക്ഷ മന്ത്രി എന്ന നിലയിൽ തനിക്ക് അതാണ് അഭിപ്രായമെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. അബ്ദുൽ ഹമീദ് ഫൈസിയുടെ പ്രസ്താവന തെറ്റാണ്. ഇതിനുമുമ്പും ഫൈസി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവന തുടർന്നാൽ നടപടിയെടുക്കുമെന്നും ഏതു വിഭാഗങ്ങൾ ഇത് ചെയ്താലും നടപടി എടുക്കുമെന്നും മന്ത്രി വിശദമാക്കി.

Back to top button
error: