Lead NewsLIFENEWS

കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തി?ചൈനയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒരു ഗുഹയിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നതിനിടെ കൊറോണ വൈറസ് ഉള്ള വവ്വാലിൽ നിന്ന് കടിയേറ്റതായി വുഹാൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ സമ്മതിച്ചു. “സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ഒരു ശാസ്ത്രജ്ഞന്റെ ഗ്ലൗസ് തുളഞ്ഞ് മുനയുള്ള ഒന്ന് ശരീരത്തിൽ കൊണ്ടു. ” ഒരു ശാസ്ത്രജ്ഞൻ വെളിപ്പെടുത്തി.

രഹസ്യകേന്ദ്രത്തിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ ഗ്ലൗസ് ഉപയോഗിക്കാതെയും മാസ്ക് ധരിക്കാതെയും വവ്വാലുകളെ പരിശോധിക്കുന്നത് കണ്ടതായി ശാസ്ത്രജ്ഞൻ വെളിപ്പെടുത്തുന്നു. ഇത് ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. 2017 ൽ ഒരു ചൈനീസ് ടിവി സംഘം തന്നെ ഇത് സംപ്രേഷണം ചെയ്തു.

Signature-ad

കോവിഡ് 19 ന്റെ ഉൽഭവം പഠിക്കാൻ ചൈനയിൽ എത്തിയ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ ഇക്കാര്യങ്ങൾ പരിശോധിക്കും. മാസങ്ങളായി വുഹാനിലെ പരീക്ഷണശാല പരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. എന്നാൽ ചൈന വഴങ്ങിയില്ല. ഒടുവിൽ ചൈന സമ്മതിച്ചപ്പോഴാണ് ലോകാരോഗ്യ സംഘടന പ്രതിനിധികൾ വുഹാനിൽ എത്തിയത്.

ജനുവരി 14നാണ് 13 വിദഗ്ധരുമായി ലോകാരോഗ്യ സംഘടന സംഘം വുഹാനിൽ എത്തിയത്. സംഘം ചൈനയിൽ ഇപ്പോൾ ക്വാറന്റൈനിൽ ആണ്. രണ്ടാഴ്ചയാണ് ക്വാറന്റൈൻ.

2019ന്റെ അവസാനം വുഹാനിൽ ആണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ലോകം മുഴുവൻ പടരുകയും 20 ലക്ഷം പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തു. ലോകരാജ്യങ്ങൾ സാമ്പത്തികമായി തകർന്നു.

ചൈനയിൽ കൊവിഡ് തിരിച്ചുവരവിന്റെ പാതയിലാണ്. 20 ലക്ഷം പേരാണ് ഇപ്പോൾ വടക്കൻ ചൈനയിൽ ലോക്ഡൗണിൽ ഉള്ളത്. ആ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കടുത്ത ലോക്ക്ഡൗണുകളിലൂടെ കോവിഡിനെ പിടിച്ചുകെട്ടാൻ ചൈന ശക്തമായ നടപടികൾ എടുത്തിരുന്നു. എന്നാൽ കഴിഞ്ഞ മാർച്ചിനു ശേഷം ഇപ്പോൾ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ചൈനയിൽ വർധിക്കുകയാണ്. അടുത്തമാസം ചൈനീസ് പുതുവർഷാഘോഷം ആണ്. ആളുകൾ മുഴുവൻ തെരുവിലിറങ്ങും. അതിനുമുമ്പ് രോഗത്തെ പിടിച്ചുകെട്ടാൻ ആണ് ചൈന ശ്രമിക്കുന്നത്.

2019 ഡിസംബറിൽ ആണ് വുഹാനിൽ കൊറോണ വൈറസ് കണ്ടെത്തുന്നത്. സമീപപ്രദേശത്തെ ഇറച്ചി മാർക്കറ്റിൽനിന്ന് ആകാമെന്നായിരുന്നു ആദ്യ നിഗമനം. ഈ മാർക്കറ്റ് സംഘം സന്ദർശിക്കും. ചൈനീസ് ശാസ്ത്രജ്ഞരുമായി സംഘം ചർച്ച നടത്തും.

2003 ൽ ചൈനയിൽ നിന്ന് ലോകമാകെ സാർസ് വൈറസ് പടർന്നിരുന്നു. അന്നുതൊട്ട് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വൈറസുമായി ബന്ധപ്പെട്ട ഗവേഷണം നടക്കുകയാണ്. ഈ ഗവേഷണ ഫലങ്ങളും സംഘം പരിശോധിക്കും.

ഏറെ സമ്മർദ്ദങ്ങൾക്ക് ശേഷമാണ് വുഹാനിലേക്ക് രാജ്യാന്തര ശാസ്ത്രജ്ഞരെ കടത്തിവിടാൻ ചൈന തയ്യാറായിരിക്കുന്നത്. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന കടുത്ത വിമർശനവും ഉയർത്തിയിരുന്നു. വുഹാൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർക്ക് പുറംലോകവുമായി ബന്ധം ചൈന വിച്ഛേദിച്ചിരുന്നു. മാധ്യമങ്ങളെ കാണാനും ഇവർക്ക് അനുമതിയില്ല.

വേറെ രാജ്യങ്ങളിൽ നിന്നാകാം വൈറസ് വന്നത് എന്നാണ് ചൈന പറയുന്നത്. വിവിധ രാജ്യങ്ങളിൽ പലഭാഗങ്ങളിലായി കൊറോണവൈറസ് ഉൽഭവിച്ചിണ്ടാകാമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ പ്രസ്താവിച്ചത്.

Back to top button
error: