ഭോപ്പാൽ: വളര്‍ത്തുനായ തന്റെനേരെ തുടര്‍ച്ചയായി കുരച്ചെന്നാരോപിച്ച് 35-കാരൻ വയോധികയെ കൊലപ്പെടുത്തി.
മധ്യപ്രദേശിലെ ഇൻഡോറിലുള്ള മുസാഖേഡി ഗ്രാമത്തിൽ ശനിയാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.പലചരക്ക് കട നടത്തുന്ന യുവാവ് കടയടച്ച് വീട്ടിലേക്ക് പോകുമ്ബോഴാണ് നായ തുടര്‍ച്ചയായി കുരച്ചത്. ഇതേതുടര്‍ന്ന് ഉടമയായ അറുപത്തിയഞ്ചുകാരി വീട്ടില്‍നിന്ന് പുറത്തിറങ്ങി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ക്ഷുഭിതനായ യുവാവ് വയോധികയുടെ വയറ്റില്‍ ചവിട്ടി തള്ളിയിടുകയുമായിരുന്നു.
ഉടൻ തന്നെ സമീപവാസികള്‍ ചേര്‍ന്ന് അറുപത്തിയഞ്ചുകാരിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.